2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.

ക്ലാപ്പനഗ്രാമ പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന..

ശ്രീകല.എസ്

പ്രസിഡൻ്റ്

സുശീല

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മനേഷ് കുമാര്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍മാന്‍

സിനിമോള്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍ പേഴ്സണ്‍

ഷംസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍മാന്‍

ലീന ബീഗം എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ക്ലാപ്പന ഗ്രാമപഞ്ചായത്ത് കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ്. പഞ്ചായത്തിൽ ആകെ 16 വാർഡുകൾ ഉൾപ്പെടുന്നു.വിലാസം: വരവിള പി.ഒ, കൊല്ലം – 690528നിയമസഭ മണ്ഡലം: കരുനാഗപ്പള്ളിലോകസഭ മണ്ഡലം: ആലപ്പുഴബ്ലോക്ക് പഞ്ചായത്ത്: ഓച്ചിറതാലൂക്ക്: കരുനാഗപ്പള്ളിവില്ലേജ്: ക്ലാപ്പനപഞ്ചായത്തിന്റെ ആകെ ജനസംഖ്യ ഏകദേശം 22,250 ആണ്. പഞ്ചായത്തിന്റെ വിസ്തീർണം 10.86 ചതുരശ്ര കിലോമീറ്റർ ആണ്.അതിരുകൾകിഴക്ക്: ഓച്ചിറ ഗ്രാമപഞ്ചായത്ത്പടിഞ്ഞാറ്: ആലപ്പാട് ഗ്രാമപഞ്ചായത്ത്വടക്ക്: ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്തെക്ക്: കുലശേഖരപുരം ഗ്രാമപഞ്ചായത്ത്   

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

⏳ചരിത്രം

ക്ളാപ്പനയുടെ നാമചരിത്രം കാര്‍ഷിക സമൃദ്ധിയില്‍ നിന്നു തുടങ്ങുന്നു. ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെട്ടിരുന്ന ക്ളാപ്പന വിശാലമായ കൃഷി നിലങ്ങളുടേയും അത്യാദ്ധ്വാനികളുടേയും നാടായിരുന്നു. വിളവെടുപ്പു കാലമാകുന്നതോടെ തെക്കന്‍ നാടുകളില്‍ നിന്ന് ഉഴവിനുള്ള മാടുകളെ കൂട്ടമായി തെളിച്ചുകൊണ്ടു വരുക പതിവായിരുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 28, 2026

ഓപ്പറേഷൻ തൂഫാന്‍ ഉദ്ഘാടനം

ലഹരിക്ക് എതിരെ ഉള്ള സംസ്ഥാന സർക്കാരിന്‍റെ പ്രോഗ്രാം ഓപ്പറേഷൻ തൂഫാന്റെ സംസ്ഥാന തല ഉദ്ഘടനത്തിന്‍റെ ഭാഗമായി ക്ലാപ്പന ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.ശ്രീകല.എസ് തൂഫാന്‍ പതാക ഉയര്‍ത്തി നിര്‍വ്വഹിച്ചു....

കൂടുതൽ വായിക്കുക
പുതിയ വാർത്ത