ജാഗ്രതാ സമിതി
🛡️ ജാഗ്രത സമിതി
📘 എന്താണ് ജാഗ്രത സമിതി?
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവും ജീവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനുമായി പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണ വേദിയാണ് ജാഗ്രത സമിതി.
പരിരക്ഷാ സംവിധാനം ഒരുക്കുന്നതിനായി ജാഗ്രതാസമിതികൾ പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ ആവശ്യമായ വിഷയങ്ങളിൽ അടിയന്തരമായി പ്രവർത്തിക്കുന്നു. വിവിധ കമ്മിറ്റികളുടെ അഭാവം മൂലം ഉപേക്ഷിക്കപ്പെട്ട കേസുകളും സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമായ നിയമപരിരക്ഷകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയും സമിതികൾ പ്രവർത്തിക്കുന്നു.
പരിരക്ഷാ സംവിധാനം ഒരുക്കുന്നതിനായി ജാഗ്രതാസമിതികൾ പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ ആവശ്യമായ വിഷയങ്ങളിൽ അടിയന്തരമായി പ്രവർത്തിക്കുന്നു. വിവിധ കമ്മിറ്റികളുടെ അഭാവം മൂലം ഉപേക്ഷിക്കപ്പെട്ട കേസുകളും സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമായ നിയമപരിരക്ഷകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയും സമിതികൾ പ്രവർത്തിക്കുന്നു.
🎯 ഉദ്ദേശ്യ ലക്ഷ്യങ്ങൾ
- സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുകയും അവർക്കെതിരായ അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ ശക്തമായ ഇടപെടലുകൾ ഉറപ്പാക്കുക.
- സ്ത്രീകളും കുട്ടികളും കക്ഷികളായിട്ടുള്ള പരാതികൾ സ്വീകരിച്ച് അടിയന്തര സഹായം നൽകുക.
- ജില്ലാ ജാഗ്രത സമിതി, വനിത കമ്മീഷൻ, സർക്കാർ സംവിധാനങ്ങൾ എന്നിവയിലേക്ക് വിഷയങ്ങൾ എത്തിക്കുക.
- സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശ സംരക്ഷണ ഏജൻസികളുമായി ഏകോപനം നടത്തുക.
- സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുക.
- വിവിധ കൂട്ടായ്മകളും ജനകീയ സംവിധാനങ്ങളും രൂപപ്പെടുത്തുക.
- സ്ത്രീ ശിശു പ്രവർത്തനങ്ങൾക്ക് സമൂഹ പിന്തുണയും നിരീക്ഷണവും നൽകുക.
🏛️ ഗ്രാമപഞ്ചായത്ത് തല ജാഗ്രത സമിതി
ചെയർപേഴ്സൺ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വൈസ് ചെയർപേഴ്സൺ
വൈസ് പ്രസിഡന്റ്
കൺവീനർ
ICDS സൂപ്പർവൈസർ
കോ-കൺവീനർ
പഞ്ചായത്ത് സെക്രട്ടറി
👥 അംഗങ്ങൾ
- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
- അഭിഭാഷക
- പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ
- എസ്.സി / എസ്.ടി വിഭാഗത്തിലെ വനിത മെമ്പർ / സാമൂഹിക പ്രവർത്തക
- മെഡിക്കൽ ഓഫീസർ
- സി.ഡി.എസ് ചെയർപേഴ്സൺ
- വാർഡ്തല ജാഗ്രത സമിതി പ്രതിനിധി
📍 വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി
- ചെയർപേഴ്സൺ – വാർഡ് മെമ്പർ
- വൈസ് ചെയർപേഴ്സൺ – ADS പ്രസിഡന്റ്
- കൺവീനർ – അങ്കണവാടി വർക്കർ
- ജോയിന്റ് കൺവീനർ
- ഡോക്ടർ / അഭിഭാഷകൻ / റിട്ടയർ ഉദ്യോഗസ്ഥൻ
- സന്നദ്ധ സംഘടന പ്രതിനിധി
- രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ
- ADS / CDS പ്രതിനിധി
📌 ക്ഷണിതാക്കൾ
- ജില്ലാ ബാല സംരക്ഷണ സമിതി പ്രതിനിധി
- വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ
- ആരോഗ്യ പ്രവർത്തക
- സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി
- അങ്കണവാടി അധ്യാപിക / കൗൺസിലർ
- വാർഡ് വികസന സമിതി കൺവീനർ
- ബാലസഭ പ്രസിഡന്റ്
🛡️ സ്ത്രീകളും കുട്ടികളും സുരക്ഷിതരായ സമൂഹം സൃഷ്ടിക്കുക എന്നതാണ് ജാഗ്രത സമിതിയുടെ പ്രധാന ലക്ഷ്യം