2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഓപ്പറേഷൻ തൂഫാന്‍ ഉദ്ഘാടനം

September 28, 2026

ലഹരിക്ക് എതിരെ ഉള്ള        സംസ്ഥാന സർക്കാരിന്‍റെ  പ്രോഗ്രാം ഓപ്പറേഷൻ തൂഫാന്റെ സംസ്ഥാന തല ഉദ്ഘടനത്തിന്‍റെ ഭാഗമായി ക്ലാപ്പന ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.ശ്രീകല.എസ് തൂഫാന്‍ പതാക ഉയര്‍ത്തി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാ:കമ്മിറ്റി ചെയര്‍മാന്‍, ചെയര്‍പേഴ്സണ്‍, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍, തൂഫാന്‍ വാരിയേഴ്സ്, വിവിധ സാമൂഹ്യ-സാംസ്കാരിക പ്രതിനിധികള്‍, പോലീസ്‌ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Operation Toofan